റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: വ്യാജ രേഖ കേസിൽ പ്രതിയായ കെ. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി കെട്ടിച്ചമച്ച കേസാണെന്ന് വിദ്യ ഹർജിയിൽ ആരോപിക്കുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദിക്കുന്ന വിദ്യ, 14 ദിവസമായി ഒളിവിൽ കഴിയുകയാണ്.
അട്ടപ്പാടി ഗവൺമെന്‍റ് കോളെജിലെ അഭിമുഖത്തിന് മഹാരാജാസ് കേളെജിന്‍റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിൽ കോളെജ് അധികൃതർക്ക് സംശയം തോന്നിയതോടെയാണ് വിദ്യയുടെ കള്ളക്കളി പുറത്താവുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച് ആഴ്ച്ചകൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *