റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍കായികതാരം ബോബി അലോഷ്യസിന്റെ ഭര്‍ത്താവിനെതിരെ ബ്രിട്ടീഷ്‌കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി വ്യാജ സത്യവാങ്മൂലം നല്‍കിയതിന് തെളിവ് ലഭിച്ചു. രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. അതില്‍ പരസ്യം നല്‍കാത്തവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ബ്രിട്ടാഷ് ഗവണ്‍മെന്റ് കേസെടുത്തത്. ഹരാസ്‌മെന്റ് ആക്ട് പ്രകാരം സിവിലായും ക്രിമിനലായും കുറ്റം ചുമത്തി ബോബിയുടെ ഭര്‍ത്താവിനെ ശിക്ഷിച്ചിരുന്നു. അതില്‍ കൂടുതല്‍ അന്വേഷണം വരുമെന്ന അവസ്ഥയില്‍ നടപടികള്‍ക്ക് തടയിടാനായി പത്രത്തിന്റെ ഉടമസ്ഥാവകാശം മാറിയെന്ന് തെളിയിക്കുന്ന വ്യാജസത്യവാങ്മൂലം നല്‍കുകയാണ് ചെയ്തത്. ഇത് സ്ഥാപിക്കാനുള്ള കരാറുകള്‍ കേരളത്തില്‍ നിന്നുണ്ടാക്കിയ കരാറുകളാണ് അവിടെ സമര്‍പ്പിച്ചത്.

പത്രങ്ങള്‍ കൈമാറിയെന്ന് കാണിക്കുന്ന രേഖകള്‍ 500 രൂപയുടെ മുദ്രപത്രത്തില്‍ ഉണ്ടാക്കി വമര്‍പ്പിച്ചു. ഉടമവസ്ഥാവകാശമില്ലാത്തതിനാല്‍ ബാങ്ക് സമ്പാദ്യരേഖകള്‍ പരിശോധിക്കുന്നതിന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ പത്രം നടത്തുന്ന കമ്പനിയില്‍ ഒരു ഡയറക്ടര്‍ മാത്രമാണെന്നും യു കെ കോടതിയെ അറിയിച്ചു. ഒന്നര് കോടി രൂപ പിഴയായും നല്‍കി. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ കോടികളുടെ സമാഹരണമുണ്ടെന്നാണ് വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *