ലോട്ടറി വിൽപനക്കാരിയെ പറ്റിച്ച് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് സൈക്കിൾ യാത്രക്കാരൻ

ആലപ്പുഴ: യുവതിയുടെ കയ്യിൽ നിന്ന് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. വീടിൻറെ വാടകയ്ക്ക് പണം കണ്ടെത്താനും സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പുസ്തകമടക്കമുള്ളവ വാങ്ങാനുമായി പ്രയാസപ്പെടുന്ന യുവതിയുടെ കയ്യിൽ നിന്നാണ് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത് സൈക്കിൾ യാത്രക്കാരൻ കടന്നത്. . മുഹമ്മ പുത്തനങ്ങാടി തകിടിവെളി സബീന നൗഷാദിന്റെ ലോട്ടറിയാണ് ഒരു സൈക്കിൾ യാത്രികൻ അപഹരിച്ചത്. 2023 ജൂൺ 3-ാം തീയതി രാവിലെ 11ന് കാളാത്ത് മാമ്മൂട് ജംക്ഷനിൽ ബസിറങ്ങി തെക്കോട്ട് നടക്കുമ്പോൾ കറുകപ്പള്ളിക്ക് സമീപമാണ് സംഭവം.

ഈ ഭാഗത്ത് പതിവായി കാൽനടയായി ലോട്ടറി വിൽക്കുന്ന സബീനയോട് ഒരു സൈക്കിൾ യാത്രികൻ ലോട്ടറി ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. 4 സെറ്റ് ലോട്ടറിയുണ്ടായിരുന്നു ഈ സമയത്ത് സബീനയുടെ കൈവശമുണ്ടായിരുന്നത്. ഒരു സെറ്റ് 12 എണ്ണമാണ്. അതുകൂടാതെ വേറെ ലോട്ടറിയും ഉണ്ടായിരുന്നു. മുഴുവൻ ടിക്കറ്റും വാങ്ങി നമ്പരുകൾ നോക്കുന്നതിനിടെ ഇയാൾ സൈക്കിളിൽ പാഞ്ഞു പോവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →