‘ഒഡിഷ ട്രെയിൻ അപകടത്തിൽ മോദി മറുപടി പറയണം, ധാർ‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവെമന്ത്രി രാജിവെക്കണം’ :
കോൺഗ്രസ് വക്താവ് പവൻഖേര

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ലാൽ ബഹദൂ‍ർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ, റെയിൽവെ മന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്ന് കോൺഗ്രസ് വക്താവ് പവർഖേര ആവശ്യപ്പെട്ടു.കോറമാണ്ഡലിലിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല.ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പുരാണങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും പഠിക്കണം.

ധാർ‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയിൽവെ മന്ത്രി രാജിവെക്കണം.സിഎജി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതുണ്ട്.പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിങ് സിസ്റ്റത്തിൽ ഉണ്ടായ വീഴ്ച കുറ്റകരമാണ്.സ്വാഭാവിക ദുരന്തമല്ല ഉണ്ടായത്. ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിർമിത ദുരന്തമെന്നും കോൺഗ്രസ് വക്താവ് പവൻഖേര കുറ്റപ്പെടുത്തി.ദുരന്തത്തിൻറെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ റെയിൽ മന്ത്രാലയത്തെ പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റി വിമർശിച്ചിരുന്നു. റെയിൽ മാനേജ്മിൻറെലെ വീഴ്ചകളെ കുറിച്ച സിഎജി റിപ്പോർട്ടും കുറ്റപ്പെടുത്തുന്നു. ദുരന്തത്തിൻറെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കണം.മൂന്ന് ലക്ഷം തസ്തികകളാണ് റെയിൽവെയിൽ ഒഴിഞ്ഞുകിടക്കുന്നത്.കവച് സംവിധാനം എല്ലാ ട്രെയിനുകളിലും ഏർപ്പെടുത്തണം.മുൻപ് രാജിവെച്ച നേതാക്കൾ ധാർമികത ഏറ്റെടുത്താണ് തങ്ങളുടെ രാജി സമർപ്പിച്ചത്.മോദിക്ക് ധാർമികതയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ആദ്യ നടപടി റെയിൽ മന്ത്രിയുടെ രാജി കൊണ്ട് തുടങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →