റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കണ്ണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കുപറ്റിയ ഒരു സാധു മനുഷ്യൻ മരിച്ചു. വീടിന്റെ വരാന്തയിൽ ഇരുന്ന പുറത്തെയിൽ ചാക്കോച്ചൻ തൽക്ഷണം മരിച്ചത്. സമീപവാസി പുന്നത്തറ തോമസ് അതീവഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ. വീടിന്റെ ഉമ്മറത്ത് കയറി മനുഷ്യനെ ആക്രമിച്ചു കാട്ടുപോത്ത്. സ്വയരക്ഷക്കായി അതിനെ തിരിച്ചു ഉപദ്രവിച്ചിരുന്നു എങ്കിൽ കാണാമായിരുന്നു പുകിൽ, മനുഷ്യത്വമില്ലാത്ത കുറെ എണ്ണം ഇറങ്ങിയേനെ പോത്തിനുവേണ്ടി വാദിച്ചുകൊണ്ട് കഷ്ടം…

മലയോര ജനതയെ ഈ നാട്ടിൽ ജീവിക്കാൻ കഴിയാത്ത വിധത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുവാൻ വെമ്പൽക്കൊള്ളുന്ന നേതാക്കളും, ഉദ്യോഗസ്ഥരും ഓർത്തു കൊള്ളുക ചെറുത്തുനിൽപ്പിനായി എല്ലാം മറന്നു ഇറങ്ങിയാൽ കാടും മൃഗവും ബാക്കി… നിങ്ങളുടെ യുക്തിക്ക് വിടുന്നു. ഇതിന്റെ പേരിൽ കപട കണ്ണുനീരുമായി വീട്ടിലും നാട്ടിലും താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊടിവെച്ച കാറിലും ചുവന്ന ബോർഡിൽ വെണ്ടക്കനിരത്തിയ അക്ഷരം പതിച്ച കാറിൽ വരുന്നവരും ഓർത്തോളൂ… ഇവറ്റകളെല്ല നിങ്ങൾക്ക് വോട്ട് ചെയ്തതും, ഇവറ്റകളുടെ നികുതിപ്പണം കൊണ്ടല്ല നിങ്ങളെ തീറ്റിപ്പോറ്റുന്നതും. ഞങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചാണ് നിങ്ങളെ അധികാരകസേരകളിൽ ഇരുത്തിയത്… ഞങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഇട്ടിട്ട് പുറത്തുപോകൂ.. ഒരു വേള ഞങ്ങൾ മറിച്ചു ചിന്തിച്ചു തുടങ്ങിയാൽ തീരും….

കാട്ടിൽ നിന്ന് പുറത്തുവന്നാൽ കൊന്നുകളയണം ഇവറ്റകളെ.. മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമാകുന്നതിനെ കൊല്ലാൻ നിയമമുള്ള നാട്ടിൽ എന്തുകൊണ്ടാണ് അധികാരികൾ അധികാരം ഉപയോഗിക്കുവാൻ മടിക്കുന്നത്. കൊല്ലേണ്ടതിനെ കൊല്ലണം. കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ!!! ജനകീയ പ്രതിരോധവും പ്രതിഷേധങ്ങളും കണ്ടില്ല എന്ന് നടിച്ചാൽ പരിണിതഫലം വലുതായിരിക്കും ഓർത്താൽ നന്ന്. അല്പം കഴിയുമ്പോൾ പത്താം ക്ലാസ് റിസൾട്ട് വരും അതിന്റെ പിന്നാലെ ചാനലുകളും നേതാക്കളും പൊക്കോളും. കണമലയെ മറക്കും. പക്ഷേ ഇടനെഞ്ചിൽ ജീവനുള്ള കാലം മറക്കില്ല ഞങ്ങൾ. ഞങ്ങളുടെ സമരാഗ്നിയിൽ വെന്തെരിയും.. പണി അറിയാത്ത മന്ത്രി രാജിവച്ചു പുറത്തു പോ…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *