റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമിത വേ​ഗതയിലെത്തിയ ആഡംബര കാർ മരത്തിലിടിച്ച് നടുറോഡിൽ കത്തിയമർന്നു

May 12, 2023 - 3:09 pm

ദില്ലി: ​ഗുരു​ഗ്രാമിൽ മരത്തിലിടിച്ച് ആഡംബര കാർ കത്തിയമർന്ന് ചാരമായി. 2023 മെയ് 11 വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന രണ്ട് കോടി രൂപ വില വരുന്ന പോർഷെ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു, ആർക്കും പരിക്കില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ചുവപ്പ് നിറത്തിലുള്ള പോർഷെ കാർ പൂർണമായും തകർന്നു.

തീ പിടിച്ച് കാർ ചാരമായി. ഗോൾഫ് കോഴ്‌സ് റോഡിലെ സെക്ടർ 56ൽ നിന്ന് സിക്കന്ദർപൂരിലേക്ക് പോവുകയായിരുന്നു കാർ. ഇന്ത്യയിൽ രണ്ട് കോടി രൂപ വിലവരുന്ന പോർഷെ ജർമ്മനി 911 എന്ന സ്‌പോർട്‌സ് കാറാണ് അപകടത്തിൽപ്പെട്ടതെന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *