റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി: നിർമാണം പുരോ​ഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. 2023 മാർച്ച 30 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി മന്ദിരത്തിലെത്തി നിർമാണ പുരോ​ഗതി വിലയിരുത്തിയത്. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചു. നേരത്തെ സെൻട്രൽ വിസ്ത നിർമാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.  

രാജ്യത്തിന്റെ പവർ കോറിഡോറായ സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.

 ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള മഹത്തായ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *