റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുഖ്ജെയിന്‍ സിങ് ഗില്‍ വ്യക്തമാക്കി. അമൃത്പാലിനെ അറസ്റ്റുചെയ്യാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും (എല്‍ഒസി) ജാമ്യമില്ലാ വാറന്റും (എന്‍ബിഡബ്ല്യു) പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച് അമൃത്പാല്‍ സിങ് ജലന്ധറില്‍ വേഷംമാറി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമൃത്പാല്‍ സിങ് മറ്റേതെങ്കിലും സംസ്ഥാനത്ത് ഒളിവിലായിരിക്കാമെന്നാണ് നിഗമനം. ഇയാളെ പിടികൂടാനുള്ള തീവ്രപരിശ്രമത്തിലാണ് പൊലീസ്. ഇതുവരെ അമൃത്പാല്‍ സിങിന്റെ 154 കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *