റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 18/03/23 ശനിയാഴ്ച 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. 

17/03/23 വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. 17/03/23 വെള്ളിയാഴ്ച ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു 17/03/23 വെള്ളിയാഴ്ചത്തെ വില.

യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളും സ്വർണ വില ഉയരാൻ കാരണമായി. അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാർത്തകൾ സ്വർണ വില വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *