ഇടുക്കി: ഇടുക്കിയിൽ ആക്രമങ്ങൾ അവസാനിപ്പിക്കാതെ അരികൊമ്പൻ എന്ന കാട്ടാന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ റേഷൻ കടകളും വീടുകളും അരികൊമ്പന്റെ ആക്രമണത്തിന് ഇരയായിരുന്നു. അതിന്റെ തുടർച്ചയായാണ് ആന 24/02/23 വെള്ളിയാഴ്ച പുലർച്ചെ ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്തത്. ഇടുക്കി ചിന്നക്കനാൽ തോണ്ടിമല ചുണ്ടലിൽ ചുരുളിനാഥൻ എന്ന വ്യക്തിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ചുണ്ടൽ സ്വാദേശി ചുണ്ടൽ സ്വദേശി ജോൺസന്റെ കൃഷി സ്ഥലവും ആന നശിപ്പിച്ചു.
കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 3 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ ഇക്കഴിഞ്ഞ മാസം( 2023 ജനുവരി) മാത്രം 3 കടകൾ തകർക്കുകയും അരിയും മറ്റ് റേഷൻ സാധനങ്ങളും കവരുകയും ചെയ്തിരുന്നു. കൂടാതെ, ധാരാളവും വീടുകൾ ആനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

