റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബാലുശേരി കരുമലയിൽ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. 21/02/23 ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൈയ്ക്ക് പരുക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റാർക്കും പരുക്കില്ലെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *