2022 ൽ പുറത്തിറങ്ങിയ ഇന്ത്യന്‍ കന്നഡ ഭാഷാ ആക്ഷന്‍ ഡ്രാമ ചിത്രമാണ് വേദ. ഹര്‍ഷ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും സീ സ്റ്റുഡിയോസുമായി സഹകരിച്ച് ഗീത പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗീത ശിവരാജ്കുമാര്‍ നിര്‍മ്മിക്കുകയും ചെയ്ത ഈ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു.
ശിവ രാജ്കുമാറും ഘനവി ലക്ഷ്മണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉമാശ്രീ, അദിതി സാഗര്‍, ശ്വേത ചെങ്കപ്പ, കുരി പ്രതാപ് എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവ രാജ്കുമാറിന്റെ 125-ാമത്തെ ചിത്രമാണ് വേദ. മികച്ച വിജയം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി പത്തിന് സീ5ല്‍ റിലീസ് ചെയ്യും.

