റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ പി ജി പ്രവേശന നടപടി നീളുന്നതായി പരാതി. ഒരു കുട്ടം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥ ചോദ്യം ചെയ്ത് പരാതി നല്‍കിയിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം തന്നെയാണ് നിഷേധിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചുണ്ടിക്കാട്ടി. എം.എസ്സി. അഗ്രികള്‍ച്ചറല്‍/ ഹോള്‍ട്ടികള്‍ച്ചറല്‍ കോഴ്സുകളാണ് തുടങ്ങാന്‍ വൈകുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ റാങ്ക് പട്ടികയും നടപടി ക്രമങ്ങളും അനുസരിച്ചാണ് കാര്‍ഷിക സര്‍വകലാശാലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ പ്രവേശനം പുരോഗമിക്കുകയാണ്. പലയിടത്തും ക്ലാസ് വരെ തുടങ്ങി കഴിഞ്ഞു. എന്നാല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രവേശന നടപടികള്‍ ഇതുവരെ തുടങ്ങാത്തത് വിദ്യാര്‍ത്ഥികളെ അനിശ്ചിതത്തത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരും കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകളിള്‍ പ്രവേശനം നേടുന്ന സ്ഥിതിയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *