റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ പുരസ്‌കാരം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐ എ എസ്. ദേശീയ സമ്മതിദായക ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചെന്നും വി.ആർ. കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു.

ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ആലപ്പുഴയില്‍ ചുമതലയേറ്റ 2022 ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെന്നും കൃഷ്ണ തേജ വ്യക്തമാക്കി. ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം ഓരോരുത്തര്‍ക്കും സവിനയം സമര്‍പ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *