കൊച്ചി: ഗര്‍ഭിണിയെ മറയാക്കി ലഹരിക്കച്ചവടം നടത്തിവന്ന മൂന്നംഗസംഘം അറസ്റ്റില്‍. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, എരുമേലി സ്വദേശിനി അപര്‍ണ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എം.ഡി.എം.എ, ഹഷീഷ്, കഞ്ചാവ്, എല്‍.എസ്.ഡി. സ്റ്റാമ്പ്, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു. അപര്‍ണ ആറുമാസം ഗര്‍ഭിണിയാണ്. ഈ മാസം രണ്ടിനാണ് അപര്‍ണയും (22) സനൂപും അപര്‍ണയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ ഇടപ്പള്ളിയില്‍ ആശുപത്രിക്കു സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്തത്. ഭര്‍ത്താവ് എന്നു പരിചയപ്പെടുത്തിയ സനൂപ് മുറിയെടുത്തശേഷം തിരികെ പോയി. പിന്നീട് അപര്‍ണ മാത്രമായിരുന്നു താമസം. മിക്ക ദിവസവും ഇവര്‍ പുറത്തുപോകുന്നതു പതിവായിരുന്നു. മുറിയെടുത്ത ദിവസം ആയിരം രൂപ വാടക നല്‍കി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി വാടക ചോദിച്ചു. ഭര്‍ത്താവ് എത്തുമ്പോള്‍ തരാമെന്നായിരുന്നു മറുപടി. ദിവസങ്ങള്‍ കഴിഞ്ഞും വാടക കിട്ടാതായിട്ടും ഇറക്കിവിടാതിരുന്നതു ഗര്‍ഭിണിയായതിനാലാണ്. ഇതിനിടയില്‍ ചിലര്‍ അപര്‍ണയുടെ മുറിയില്‍ സന്ദര്‍ശനത്തിനെത്തി. സന്ദര്‍ശകരെ അനുവദിക്കില്ലെന്നു പറഞ്ഞു ജീവനക്കാര്‍ ഇവരെ മടക്കിയയച്ചു. കഴിഞ്ഞ ദിവസമാണ് സനൂപ് ഹോട്ടലിലെത്തുന്നത്. വാടക ചോദിച്ചപ്പോള്‍ ഉടന്‍ തരാമെന്നായിരുന്നു മറുപടി. സനൂപിനെ കാണാന്‍ നിരവധിപേര്‍ മുറിയിലെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിലക്കി. വാടക തന്നിട്ട് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു



