റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ചൊവ്വയിലേക്കു ന്യൂക്ലിയര്‍ റോക്കറ്റ് അയയ്ക്കാന്‍ നാസ. സാധാരണ റോക്കറ്റ് ചൊവ്വയിലെത്താന്‍ ഏഴു മാസമെടുക്കും. പുതിയ റോക്കറ്റ് യാത്രാ സമയം കുറയ്ക്കുമെന്നു നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാം മെല്‍റോയ് അറിയിച്ചു. 2030 കളില്‍ മനുഷ്യരെ ചൊവ്വയിലെത്തിക്കാനാണു നാസയുടെ തീരുമാനം. ഹൈഡ്രജനെ പ്രൊപ്പല്ലറായി ഉപയോഗിച്ചാണു ന്യൂക്ലിയര്‍ റോക്കറ്റ് പ്രവര്‍ത്തിക്കുക. റിയാക്ടര്‍ വഴിയുള്ള ചൂട് ഉപയോഗിച്ചു ഹൈഡ്രജനെ ചൂടാക്കിയാണു റോക്കറ്റ് ചലിപ്പിക്കുക. 2537.78 ഡിഗ്രി സെല്‍ഷ്യസ് താപനിലയെ അതിജീവിക്കാനുള്ള ശേഷിയാണു റിയാക്ടറിനു വേണ്ടത്. ഇതാകും റോക്കറ്റ് തയാറാക്കുന്നതില്‍ പ്രധാന വെല്ലുവിളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *