ഇ.ഡി. കൊച്ചി സോണലിന് അഡീഷണല്‍ ഡയറക്ടര്‍

കൊച്ചി: സ്വര്‍ണക്കടത്ത് അടക്കമുള്ള സുപ്രധാന കേസുകളുടെ മേല്‍നോട്ടത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൊച്ചി സോണലിനു പുതിയ നേതൃത്വം. കൊച്ചി സോണല്‍ അഡീഷണല്‍ ഡയറക്ടറായി ദിനേശ് പരുച്ചൂരി ചുമതലയേല്‍ക്കും. 2009 ബാച്ച് ഐ.ആര്‍.എസ്. ഓഫീസറാണ് ദിനേശ്. കൊച്ചി സോണലിന്റെ ചുമതല ഇതുവരെ ജോയിന്റ് ഡയക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് വഹിച്ചിരുന്നത്. ജോയിന്റ് ഡയറക്ടര്‍ തസ്തിക ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഹൈദരാബാദ് ഇ.ഡിയില്‍ അഡീഷണല്‍ ഡയറക്ടറായ ദിനേശ് കൊച്ചി സോണലിന്റെ തലപ്പത്തെത്തുന്നതോടെ സുപ്രധാന കേസുകളുടെ അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കും. ഈയാഴ്ച തന്നെ അദ്ദേഹം ചുമതലയേല്‍ക്കും.ഐ.ടി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ദിനേശ് ഡെപ്യൂട്ടേഷനിലാണ് ഇ.ഡിയിലെത്തിയത്. ജോയിന്റ് ഡയറക്ടറായിരുന്ന മനീഷ് ഗോദ്രയായിരുന്നു സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളുടെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്നത്. ഇദ്ദേഹത്തെ പിന്നീട് ബംഗളുരു യൂണിറ്റിലേക്കു മാറ്റി. സ്വര്‍ണക്കടത്തിന് അനുബന്ധമായുള്ള ലൈഫ്മിഷന്‍ കരാര്‍ ക്രമക്കേട് കേസിലും ഇ.ഡി. പ്രാഥമിക അന്വേഷണം നടത്തുകയും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →