റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 42.50 ലക്ഷത്തിന്റെ കാലിത്തൊഴുത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചതു 32 ലക്ഷത്തോളം രൂപ! കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുളം നവീകരിക്കാന്‍ 31,92,360 രൂപ ചെലവായെന്നാണ് വിവരാവകാശരേഖ. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ നേരത്തേ 25.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ നിയമസഭയിലടക്കം നല്‍കാന്‍ മടിച്ച മറുപടിയാണ് വിവരാവകാശനിയമപ്രകാരം കെ.പി.സി.സി. സെക്രട്ടറി സി.ആര്‍. പ്രാണകുമാറിനു വിനോദസഞ്ചാരവകുപ്പില്‍നിന്നു ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറിയ 2016 മേയ് മുതല്‍ 2022 നവംബര്‍ 14 വരെ കുളം നവീകരിക്കാന്‍ 18,06,789 രൂപ, മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. രണ്ടുതവണയായി വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ആറുലക്ഷത്തോളം രൂപയും (2,28,330 രൂപ, 3,64,812 രൂപ വീതം) ചെലവിട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ളതും നാശാവസ്ഥയിലുമായ കുളമാണു നന്നാക്കിയെടുത്തതെന്നാണ് വിവരാവകാശ മറുപടി.

സി.പി.എം. നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘത്തിനാണ് നീന്തല്‍ക്കുളം നവീകരണത്തിന്റെ കരാര്‍. പൊതുമരാമത്തുവകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേല്‍നോട്ടം വിനോദസഞ്ചാരവകുപ്പിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *