റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ ഊരിതെറിച്ചു

December 6, 2022 - 7:57 pm

നാദാപുരം: ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഒഴിവായത് വന്‍ അപകടം. വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചത്. 04/12/2022 ഞായറാഴ്ച രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് സംഭവം.മൈസൂര്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരികയായിരുന്ന വിദ്യാര്‍ഥിസംഘമാണ് ബസിലുണ്ടായിരുന്നത്. സംഭവ സമയത്ത് ബസില്‍ 48 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ ഭാഗത്തെ പിന്നിലെ ടയര്‍ ഊരിത്തെറിച്ചു പോവുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. ബസിന്റെ ടയറുകള്‍ അഴിച്ചുമാറ്റുകയും കാറ്റുനിറക്കുകയും ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഈ സമയത്ത് ശരിയായി ഘടിപ്പിക്കാത്തതാവാം ടയര്‍ ഊരിത്തെറിക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *