ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചു

ന്യൂഡൽഹി: ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയിൽ രാജി തുടരുന്നു.ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്‌സാപ്പ് ഇന്ത്യയിലെ മേധാവിയും 2022 നവംബർ15 ചൊവ്വാഴ്ച രാജി സമർപ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു.അതേതുടർന്ന് ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചതായി കമ്പനി അറിയിച്ചു

മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ മെറ്റ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവൻ രാജീവ് അഗർവാളും രാജിവെക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെറ്റയുടെ ഉപകമ്പനിയായ വാട്‌സാപ്പിന്റെ ഇന്ത്യൻ തലവൻ അഭിജിത് ബോസും ചൊവ്വാഴ്ച രാജി സമർപ്പിച്ചുവെന്നാണ് കമ്പനി ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയത്.

മെറ്റയുടെ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവൻ രാജീവ് അഗർവാൾ, മറ്റൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാണ് കമ്പനിയിൽനിന്ന് രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. വാട്‌സാപ്പ് ഇന്ത്യയിലെ ആദ്യ മേധാവിയായ അഭിജിത് ബോസിന് നന്ദി അറിയിച്ചു കൊണ്ട് വാട്‌സാപ്പ് തലവൻ വിൽ കാത്കാർട്ട് രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →