റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിലെ നിയമലംഘനങ്ങള്‍: 1,13,51,725 രൂപ പിഴ ചുമത്തി

November 13, 2022 - 8:52 pm

മലപ്പുറം: കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും ഭീഷണിയായി അപകടകരമായ രീതിയില്‍ ഡ്രൈവിങ് നടത്തുന്ന വാഹന ഡ്രൈവര്‍മാര്‍ക്കും, ഇഷ്ടാനുസരണം വാഹനങ്ങള്‍ക്ക് മോടി കൂട്ടിയവര്‍ക്കും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണില്‍ ഇമ്പം കണ്ടെത്തിയവര്‍ക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ മാസം ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 36 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും അപാകത കണ്ടെത്തിയ 44 വാഹനങ്ങളുടെ ഫിറ്റ്‌നസും മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

ജില്ലാ ആര്‍.ടി.ഒ സി.വി.എം. ഷരീഫിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ കഴിഞ്ഞ (ഒകേ്ടാബറില്‍) മാസം നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പെടെ 249 വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ജില്ലയില്‍ നിന്നും കഴിഞ്ഞ മാസം 5794 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയര്‍ ഹോണ്‍ ഉപയോഗിച്ചത് 49, അപകടകരമായ രീതിയില്‍ നിരത്തുകളില്‍ റൈസിങ് ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിങ് നടത്തിയത് 53, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് 225, ഓവര്‍ലോഡ് 51, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് 463, ഫിറ്റ്‌നസ് ഇല്ലാത്തത് 122, ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 3396, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്തത് 78, നികുതി ഇല്ലാത്തത് 223, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചത് 187, നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത് 240, മൂന്നു പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 139, പെര്‍മിറ്റ് ഇല്ലാത്തത് 36, സ്പീഡ് ഗവര്‍ണറില്ലാത്തത് 75 എന്നിങ്ങനെ 5794 കേസുകളിലായാണ് മോട്ടോര്‍ വാഹന വകുപ്പ് 11,351,725 രൂപപിഴ ചുമത്തിയത്.

മലപ്പുറം ആര്‍.ടി.ഒ സി.വി.എം. ഷരീഫിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം, മലപ്പുറം ജില്ലാ ആര്‍.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പൊന്നാനി എന്നീ റീജിയണല്‍ ഓഫീസികളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സംസ്ഥാന – ദേശീയപാതകള്‍ കേന്ദ്രീകരിച്ച് രാപകല്‍ വ്യത്യാസമില്ലാതെ നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *