കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 01 എളേറ്റില്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന്‍ വോട്ട് നില; എം.എം രവീന്ദ്രന്‍ (സി.പി.എം) 2420 വോട്ട് നേടി വിജയിച്ചു. മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് (13) വാര്‍ഡില്‍ സി.പി.എമ്മിലെ എ.ശശിധരന്‍ 741 വോട്ട് നേടി വിജയിച്ചു. തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പയ്യോളി അങ്ങാടി (02) വാര്‍ഡില്‍ മുസ്ലിം ലീഗിലെ സി.എ നൗഷാദ് 594 വോട്ട് നേടി വിജയിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ കോണ്‍ഗ്രസിലെ റസീന പൂക്കോട്ട് 735 വോട്ട് നേടി വിജയിച്ചു.



