കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. സമിതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സമിതിയിലെ എട്ട് അംഗങ്ങളുടെ ആധാര്‍ എന്നീ രേഖകള്‍ ആവശ്യമാണ്.കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.
പദ്ധതിയിലൂടെ ട്രാക്ടറുകള്‍, പവര്‍ടില്ലറുകള്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍, നടീല്‍ യന്ത്രങ്ങള്‍, വിവിധതരം സ്പ്രെയറുകള്‍, വൈക്കോല്‍ കെട്ടുന്ന യന്ത്രം, റൈസ് മില്‍, ഡ്രയറുകള്‍, കൊപ്രാ ആട്ട്മില്‍, പള്‍വറൈസര്‍, റോസ്റ്റര്‍, ചാഫ് കട്ടര്‍ എന്നീ ഉപകരണങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് : കൃഷി അസി. എക്സി. എഞ്ചിനീയര്‍, പന്തളം, കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:കൃഷി അസി. എക്സി. എഞ്ചിനീയര്‍: 8281 211 692, കൃഷി അസി. എക്സി. എഞ്ചിനീയര്‍ :7510 250 619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282 516 897, 9496 836 833.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →