തരുവണ: വയനാട് തെരുവ് നായയുടെ ആക്രമണത്തില്‍ പൊതുപ്രവര്‍ത്തകന് പരിക്കേറ്റു. ഹരിതസേനാ പ്രവര്‍ത്തകന്‍ തരുവണ പാലിയണ കക്കടവ് ജോസിനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പറമ്പില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ കാലില്‍ തെരുവു നായ കടിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന വടി കൊണ്ട് പ്രതിരോധിച്ചതിനാല്‍ ഗുരുതരമായ പരിക്കില്‍ നിന്നും ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റയുടന്‍ ഇദ്ദേഹം ജില്ലാ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
റിപ്പോര്‍ട്ട്
ന

