റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ഇക്കഡോറിയൽ ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. 

ഗ്വിനിയിൽ കുടുങ്ങി കിടക്കുന്ന സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ട്. റൂമിൽ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും സനു ജോസിന്റെ അമ്മ ലീല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം എക്വറ്റോറിയൽ ഗിനിയിൽ തടവിലായവരെ വിമാനത്തിൽ നൈജീരയ്ക്ക് കൊണ്ടു പോകാൻ ശ്രമം നടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തടവിൽ കഴിയുന്നവരോട് പാസ്പോർട്ട് നൽകാൻ ഗ്വിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *