പൊന്നാനി: പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോ കോമ്പൗണ്ടില്‍ നാലു വയസുകാരന് നേരെ തെരുവുനായയുടെ അക്രമം. അക്രമകാരിയായ നായയെ മറ്റൊരു തെരുവുനായ കടിച്ചു കൊന്നു. ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചത്. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെ പാഞ്ഞടുത്ത നായ തോളിലും കൈയ്യിലും കടിച്ചു പരുക്കേപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്കാശുപത്രിയിലും തിരൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാലു വയസുകാരന് നേരെ തെരുവുനായയുടെ അക്രമം
