റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലാ വി സിമാര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഗവര്‍ണര്‍. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വി സിമാര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.ഇരു വി സിമാരുടെയും നിയമനത്തില്‍ യു ജി സി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്. നവംബര്‍ നാലിനു മുമ്പ് വിശദീകരണം നല്‍കണം. അടുത്ത കാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. ഇരു സര്‍വകലാശാലകള്‍ക്കും യു ജി സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇവയിലെ വി സി നിയമനം യു ജി സി ചട്ടപ്രകാരം നടത്തേണ്ടതുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *