അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം  സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21ന് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ വച്ച് നടത്തപ്പെടുന്നു. സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള EW, SC, ST, SX, DH എന്നീ വിഭാഗങ്ങളിലുള്ള എല്ലാവരും രാവിലെ 9.30 മുതൽ 10.30 വരെയും സ്റ്റേറ്റ് റാങ്ക് 1 മുതൽ 30000 വരെയുള്ള എല്ലാവരും രാവിലെ 11 മണി മുതൽ 12 വരെയും സ്റ്റേറ്റ് റാങ്ക് 30001 മുതൽ 40000 വരെയുള്ള എല്ലാവരും ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയും ഹാജരാകേണ്ടതാണ്.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 3700 രൂപയും (എസ്.സി/ എസ്.ടി) മറ്റുള്ളവർ ഏകദേശം 6590 രൂപയും ഒടുക്കേണ്ടതാണ്. ഇതിൽ പി.ടി.എ ഫീസായ 2700 രൂപ ക്യാഷ് ആയും ബാക്കി തുക ഡെബിറ്റ് കാർഡ് വഴിയും ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *