റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയർക്കുന്നം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. 2022 ഒക്ടോബര് 9ന് രാത്രി 8ന് ആണു സംഭവമെന്നു കരുതുന്നു. കളിക്കാൻ പോയ മകൻ ദേവാനന്ദ് വീട്ടിൽ എത്തിയപ്പോഴാണു സംഭവം അറിയുന്നത്.

കതക് തുറക്കാതിരുന്നതിനെ തുടർന്നു പിന്നിലെത്തി അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനിൽകുമാർ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടർന്നു നാട്ടുകാർ ഓടിയെത്തി. മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സുനിൽകുമാറിന്റെ മൃതദേഹം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊലപാതക കാരണം വ്യക്തമല്ല. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മകൾ: അക്ഷര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *