മകനെ കരയിൽ നിർത്തി യുവതി ആറ്റിൽ ചാടിമരിച്ചു

കൊല്ലം: അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് അമ്മ ആറ്റിൽ ചാടി മരിച്ചു. കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിലാണ് സംഭവം. കൊല്ലം കാഞ്ഞരങ്കോട് സ്വദേശി ബെൽറ്റഫറിന്റെ ഭാര്യ ചെറുപുഷ്പമാണ് മരിച്ചത്. മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം അറിയുന്നത്.

തുടർന്ന് പ്രദേശവാസികളും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →