റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വ്യാജനിയമന ഉത്തരവുനൽകി തട്ടിപ്പ്

September 15, 2022 - 7:56 am

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്ക് പണംവാങ്ങി വ്യാജനിയമന ഉത്തരവുനൽകി വൻതട്ടിപ്പ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കുവരെ നിയമന ഉത്തരവ് നൽകി തട്ടിപ്പുകാർ ‘കരുത്തുകാട്ടി’.

ചെന്നൈ ആസ്ഥാനമായ സ്വകാര്യ ഏജൻസി, കായംകുളത്തെ പ്രമുഖൻ എന്നിവർക്ക് നിയമനത്തട്ടിപ്പുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളത്തെ വ്യക്തിയുടെ പേരും വിലാസവും ഫോൺനമ്പറും സഹിതം പോലീസിന് പരാതി കിട്ടിയിരുന്നു. എന്നിട്ടും പോലീസ് നിഷ്‌ക്രിയമായാണ് പ്രവർത്തിക്കുന്നതെന്ന ഗുരുതര ആരോപണവുമായി റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ രംഗത്തെത്തി.

പരാതിയെത്തുടർന്ന് സമീപകാലത്ത് നാലുകേസിലായി മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു. അന്വേഷണത്തിൽ ചില പോലീസ് ഉദ്യോഗസ്ഥർ വിചിത്രനിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും രാജഗോപാലൻ നായർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *