റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ 17 കോടി രൂപ പിടികൂടി

September 11, 2022 - 7:28 am

കൊൽക്കത്ത: പശ്ചിമബംഗാളിൽ മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ ഇഡി നടത്തിയ പരിശോധനയിൽ 17 കോടി രൂപ പിടികൂടി. ഇ നഗ്ഗറ്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ അടക്കം 6 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അമീർ ഖാൻ എന്നയാളുടെ സ്ഥാപനം ആണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒളിപ്പിച്ചു വച്ചിരുന്ന നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ യന്ത്രങ്ങൾ എത്തിച്ചാണ് പരിശോധന തുടരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ചിത്രങ്ങളും ഇഡി പുറത്തുവിട്ടു. പണം നൽകി ഉപയോഗിക്കുന്ന ആപ്പിലൂടെ കോടികൾ തട്ടിയെടുത്തിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *