റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴ: കഞ്ഞിക്കുഴിയിൽ എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞ്‌നോക്കിയ അധ്യാപകൻ പരാതി ഒതുക്കി തീർക്കാൻ മറ്റ് വിദ്യാർഥികളെ വിളിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. പോക്‌സോ കേസാ അകത്ത് പോവും. ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്‌നമാക്കല്ലേയെന്ന് പറയാമോയെന്നും കേസിൽ പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥ് മറ്റൊരു വിദ്യാർഥിയെ വിളിച്ച് ചോദിക്കുന്നുണ്ട്.

വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി ഉയർന്നതിനെ തുടർന്ന് അധ്യാപകൻ ഒളിവിൽ പോയി ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരേ പോലീസ് പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എട്ട് വിദ്യാർഥിനികൾക്ക് ഇത്തരത്തിൽ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് ഈ വിദ്യാർഥിനികളുടെ മൊഴിയെടുത്തു. ഒരു പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്

ഇതോടെയാണ് കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാർഥിയെ വിളിച്ചത്. ഇതിന് മുമ്പും ഹരി ആർ വിശ്വനാഥിനെതിരേ സമാന പരാതി ഉയർന്നപ്പോൾ ഒതുക്കി തീർക്കുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *