കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂര്‍ നഗരസഭ കൗണ്‍സിലറും, കോണ്‍ഗ്രസ് നേതാവുമായ പി. വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ സി പി, ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 20 നാണ് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും, വനിതാ കമ്മീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയായിരുന്നു കൃഷ്ണകുമാര്‍.
കണ്ണൂർ പീഡനക്കേസ്; നഗരസഭ കൗൺസിലറും, കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ
