കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പഴയത് പോലെ തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് രണ്ട് മാസത്തിനു ശേഷം നടപ്പാക്കി ലക്ഷദ്വീപ് ഭരണകൂടം.ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ രാകേശ് ദഹിയ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി വന്ന പ്രഫുല്‍ ഘോടാ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായിട്ടായിരുന്നു ദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം ഒഴിവാക്കിയത്. ഇത് ദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ദ്വീപിന്റെ കാലങ്ങളായുള്ള ഭക്ഷണരീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരേ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി സ്വദേശിയുമായ അജ്മല്‍ അഹമ്മദ് െഹെക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീം കോടതി തല്‍സ്ഥിതി തുരടാനും അഡ്മിനിസ്ട്രേറ്റര്‍ക്കടക്കം നോട്ടീസയയ്ക്കാനും മേയ് രണ്ടിന് ഉത്തരവിടുകയായിരുന്നു.
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം: സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കി ഭരണകൂടം
