റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരേ വീണ്ടും കരിങ്കൊടി; ഏഴു പേര്‍ കസ്റ്റഡിയില്‍

July 24, 2022 - 8:56 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മംഗലപുരത്ത് പ്രതിഷേധിച്ച ഏഴു പേര്‍ കസ്റ്റഡിയില്‍.മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷവും നിര്‍മാണം പൂര്‍ത്തിയാക്കിയ കാവ്യശില്‍പ്പവും ഉദ്ഘാടനം ചെയ്യാന്‍ തോന്നയ്ക്കലിലെ കുമാരനാശാന്‍ സ്മാരകത്തില്‍ എത്തിയ മുഖ്യമന്ത്രിയെയാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മംഗലപുരത്ത് മൂന്നിടത്തായിട്ടായിരുന്നു പ്രതിഷേധം. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സജിത് മുട്ടപ്പലം, സെക്രട്ടറി ബിനോയ് എന്നിവരെ അറസ്റ്റ് ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് മുനീര്‍ ഉള്‍പ്പടെ ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വിളപ്പില്‍ ശാലയില്‍വച്ചും മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *