സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 22/07/22 വെളളിയാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു ഫലപ്രഖ്യാപനം. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ആൺകുട്ടികളുടെ വിജയശതമാനം 91.25 ശതമാനമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 100 ശതമാനമാണ് വിജയം.

ഔദ്യോഗിക വെബ്സൈറ്റ് ആയ cbseresults.nic.in-ൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ cbseresults.nic.in 2022, cbse.nic.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാം. ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾ രണ്ട് ടേമുകളിലായിട്ടാണ് നടന്നത്. 2022 ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →