ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വിയോണ്മെന്റല് എന്‍ജിനീയര്‍ കെ.കൃഷ്ണന്, ഹരിതനിയമങ്ങള്‍ സംബന്ധിച്ച് ഹരിതകേരളം മിഷന് റിസോഴ്സ്പേഴ്സണ്‍ സി.നാരായണന്‍കുട്ടി എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപിനാഥ്, ശുചിത്വമിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ദീപ എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ശുചിത്വമിഷന് ജീവനക്കാര്‍ പങ്കെടുത്തു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

