തിരുവനന്തപുരം ; ‘നല്ല ഭക്ഷണം നാടിന്റെ അവകാശം ‘എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. പരിശോധനകളില്‍ വീഴ്ചയുണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം ,അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ നല്ലതും ചീത്തയുമായി ഇട കലര്‍ത്തിയ ചൂരമീന്‍ കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര നഗരസഭക്ക് കൈമാറി. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
അമ്പലപ്പുഴ,പുറക്കാട് മേഖലകളില്‍ മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. 11 വാഹനങ്ങലും മൂന്ന് കമ്മീഷന് ഏജന്‍സികളിലും പരിശോധന നടന്നു. 16 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു.ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു. ഒരാള്‍ക്ക് നോട്ടീസ് നല്കി. അമരവിള പൂവാര്‍ ചെക്ക്പോസ്റ്റുകളിലൂടെ വന്ന 49 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 15എണ്ണത്തിന് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. 70 കിലോ ചൂര മത്സ്യം നശിപ്പിച്ചു. 15 വാഹനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്കി. മത്സ്യത്തിന്റെ 39 സാമ്പുിളുകള് റാപ്പിഡ് ടെസ്റ്റ് കിറ്റുപയോഗിച്ച് പരിശോധന നടത്തി കെമിക്കല്‍ സാന്നിദ്ധ്യം കണ്ടെത്താന്‍ കവിഞ്ഞില്ല.
മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസട്രേഷന് എടുക്കേണ്ടതാണ്. വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ എന്നിവ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍വഴി രജിസ്ട്രേഷന് എടുക്കാവുന്നതാണ്. ഒന്നിലധികം വാഹനങ്ങല്‍ ഉളളവരും കമ്മീഷന് ഏജന്റുമാരും ഇപ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

