റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവ്: മധ്യ യുക്രൈന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 59 പേര്‍ക്ക് പരുക്കേറ്റു. മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. മാളിനു പുറത്ത് ഡസന്‍ കണക്കിന് രക്ഷാപ്രവര്‍ത്തകരും ഫയര്‍ ട്രക്കും ഉള്ള വീഡിയോ സെലന്‍സ്‌കി പങ്കുവച്ചിരുന്നു.പരമാവധി ജീവഹാനി സൃഷ്ടിക്കാനായി മാളിലെ ഏറ്റവും തിരക്കേറിയ സമയം ആക്രമണത്തിന് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *