റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്‌കോട്ട്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ സെഞ്ചുറിയടിച്ച മുംബൈയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ അപൂര്‍വ റെക്കോഡിന് ഉടമയായി. യശസ്വി ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 54 പന്തുകളാണ്. 54-ാമത്തെ പന്ത് അതിര്‍ത്തി കടത്തിയാണ് താരം ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ റെക്കോഡിനൊപ്പമെത്താന്‍ ജയ്‌സ്വാളിനായി. 2018 ല്‍ ദക്ഷിണാഫ്രിയ്‌ക്കെതിരായ ടെസ്റ്റില്‍ കളിച്ച പൂജാരയും 54 പന്തുകള്‍ നേരിട്ടാണ് അക്കൗണ്ട് തുറന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ 50 ലധികം പന്തുകള്‍ നേരിട്ട രണ്ടാമത്തെ താരമാണു ജയ്‌സ്വാള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യ റണ്‍ കുറിക്കാന്‍ ഏറ്റവുമധികം സമയം ക്രീസില്‍നിന്ന ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ്. 198 മിനിറ്റുകള്‍ക്കൊടുവിലാണ് താരം റണ്ണെടുത്തത്.

നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. 2013 ല്‍ ന്യൂസിലന്‍ഡിനെതിരേ നടന്ന ടെസ്റ്റില്‍ 103 മിനിറ്റിനു ശേഷമായിരുന്നു അദ്ദേഹം ആദ്യ റണ്ണെടുത്തത്. ബറോഡയുടെ ശേഖര്‍ ജോഷിയാണ് ഒന്നാമന്‍. 2006 ല്‍ ബംഗാളുമായുള്ള കളിയില്‍ 120 മിനിറ്റുകള്‍ക്കു ശേഷമാണു താരം ആദ്യ റണ്ണെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *