റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മുന്‍ഗണനാ വായ്പാ വിതരണത്തില്‍ ഉദാര സമീപനം സ്വീകരിക്കണം: ആന്റോ ആന്റണി എംപി

June 6, 2022 - 11:08 pm

മുന്‍ഗണനാ വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്നും, വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ബാങ്കിംഗ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പാ വിതരണ ലക്ഷ്യം ആന്റോ ആന്റണി എംപി ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു.

ജില്ലയിലെ ബാങ്കുകളുടെ നിക്ഷേപം 1344 കോടി രൂപ വളര്‍ച്ചയോടെ ആകെ 56596 കോടി രൂപയായി ഉയര്‍ന്നു. വായ്പകള്‍ 536 കോടി രൂപ വളര്‍ച്ചയോടെ 17359 കോടി രൂപയായും ഉയര്‍ന്നു. കാര്‍ഷിക വായ്പാ വിതരണ ലക്ഷ്യമായ 3155 കോടി രൂപ കവിഞ്ഞ് 4266 കോടി രൂപയിലെത്തി. വ്യവസായ വായ്പാ വിതരണ ലക്ഷ്യമായ 1105 കോടി രൂപയില്‍ 1039 കോടി രൂപ നല്‍കി. മറ്റു മുന്‍ഗണനാ വായ്പകളും മുന്‍ഗണനേതര വായ്പകളും ഉള്‍പ്പെടെ 106 ശതമാനം ലക്ഷ്യം കൈവരിച്ചു.യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.  റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ മിനി ബാലകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ റീജണല്‍ ഓഫീസ് പ്രതിനിധി  സജു കെ ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *