റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷണശ്രമം ചെറുക്കുന്നതിനിടെ തൊഴിലാളി കുത്തേറ്റുമരിച്ചു

June 15, 2020 - 3:03 pm

ഭോപ്പാല്‍: മോഷണശ്രമം ചെറുക്കുന്നതിനിടെ തൊഴിലാളി കുത്തേറ്റുമരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശി അര്‍ബാസ്(22) ആണ് മരിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ദാരുണസംഭവം. അര്‍ബാസും സുഹൃത്ത് നൗമാനും ലോക്ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ മധ്യപ്രദേശില്‍ ജോലി സ്ഥലത്തു തന്നെയായിരുന്നു. ഇരുവരും കഴിഞ്ഞ ദിവസം രേവയില്‍ നിന്ന് സത്നയിലേക്ക് നടന്നു പോകുകയായിരുന്നു.

ഈ സമയത്ത് അതുവഴിവന്ന ഒരു ഓട്ടോയില്‍ കയറി ഇരുവരും യാത്ര തുടര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇരുവരേയും കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ചെറുത്തതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ അര്‍ബാസിനെ കുത്തി. ഇതുകണ്ട് ഭയന്ന നൗമാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *