കണ്ണൂർ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷയുടെ ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്ന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പറിനെ ചൊല്ലി വിവാദം. സർവകലാശാലാ ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്ന് ചോദിച്ചതായാണ് പരാതി. ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയൽ സയൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളിലെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യങ്ങൾ ഭൂരിഭാഗവും സിലബസിന് പുറത്ത് നിന്നാണ് ചോദിച്ചതെന്ന് അധ്യാപകർ ആരോപിക്കുന്നു.

നാനോ സയൻസിന്റെ ചോദ്യ പേപ്പറിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് സിലബസിൽ നിന്നുണ്ടായതെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ചോദ്യപേപ്പർ പരിശോധിക്കുമെന്നും സർവകലാശാല അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →