കോളിയടുക്കത്തെ മോഹനനും ഓമനയ്ക്കും കേരള സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് കാസര്‍കോട് താലൂക്ക് പട്ടയമേളയില്‍ പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍ പതിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുകയാണിവര്‍. ചെത്ത് തൊഴിലാളിയായ മോഹനന് ആറ് വര്‍ഷം മുന്‍പ് ജോലിക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗ്ഗം നഷ്ടമായി. നിലവില്‍ കോളിയടുക്കം ടൗണില്‍ തട്ട് കട നടത്തി വരികയാണ് ഈ അറുപത്തിമൂന്ന്കാരന്‍. കാലങ്ങളായുള്ള അലച്ചിലിനൊടുവില്‍ പട്ടയം ലഭിച്ചപ്പോള്‍ ഹൃദയം നിറഞ്ഞ് സര്‍ക്കാറിന് നന്ദി പറയുകയാണ് ഈ കുടുംബം.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

