റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിമയാർന്ന വിഭവങ്ങളുമായി തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി. സ്റ്റാളിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂരം എക്സിബിഷനിലെ സ്ഥിര സാന്നിധ്യമാണ് കുടുംബശ്രീ ഉല്പന്നങ്ങൾ. കേരളത്തിന്റെ തനിമയും, പരിശുദ്ധിയും നിലനിർത്തുന്ന ഉല്പന്നങ്ങളാണ് കുടുംബശ്രീയുടേത്. ജില്ലയിലെ 50 ൽ പരം സംരംഭകരുടെ 200 ൽ പരം ഉൽപന്നങ്ങൾ വിപണനത്തിനൊരുക്കിയിട്ടുണ്ട്.വിവിധ തരം ചക്ക വിഭവങ്ങൾ, ഷാംമ്പുകൾ, അച്ചാറുകൾ, സ്ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, കുടംപുളി, കരകൗശലവസ്തുക്കൾ, കൊതുകു നിവാരിണികൾ തുടങ്ങിയ വ്യത്യസ്തമാർന്ന ഉല്പന്നങ്ങളാണ് മേളയിൽ വില്പനയ്ക്കായി കുടുബശ്രീ എത്തിയിട്ടുള്ളത്. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി ദയാൽ, ലൈവ് ലിഹുഡ് ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എം.ഇ.സിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *