തിരുവനന്തപുരം : ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രങ്ങളില്‍ കാണിക്ക ഇടില്ലെന്ന് ഓരോ വിശ്വാസിയും തീരുമാനിക്കണമെന്നും മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മൂന്നാംദിന സമ്മേളനത്തിലെ സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുസ്ലീം പളളികളിലെയും ക്രിസ്‌ത്യന്‍ പളളികളിലെയും വരുമാനം അവരുടെ പളളിക്കമ്മറ്റികള്‍ക്കാണ് . എന്നാല്‍ ക്ഷേത്രം ഭരിക്കുന്നത് സര്‍ക്കാരാണ്. അയ്യപ്പന്‍ ഒരു യാഥാര്‍ത്ഥ്യമാണ് . ഒരു വിശ്വാസത്തെ തകര്‍ത്തുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ശബരിമലയില്‍ സ്‌ത്രീകളെ കയറ്റാന്‍ ശ്രമിച്ചതിലൂടെ പിണറായി ലക്ഷ്യമിട്ടത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. അന്യമതത്തെ ചവിട്ടിതാഴ്‌ത്താത്ത ,അന്യമതത്തിലുളളവരെ കൊല ചെയ്യാത്ത സംസ്‌കാരമാണ് ഹിന്ദുവിന്റേത് .ലൗജിഹാദ് എന്നാല്‍വഞ്ചനയിലൂടെ പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റി താലിബാന്‍ തീവ്രവാദികള്‍ക്ക് മാനഭംഗത്തിന് നല്‍കുന്നതാണ് .ലൗജിഹാദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

