തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഏപ്രിൽ 28 മുതൽ പ്രവർത്തനം ആരംഭിക്കും. സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ വൈകീട്ട് 4ന് ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ചാലക്കുടി നഗര സഭയുടെയുംചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന തൃശൂർ വിധവ വികസന സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ ചാലക്കുടി സബ് ട്രഷറിക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതിപ്രകാരം പൊതുജനങ്ങൾക്ക് 20 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും. നഗരപ്രദേശത്ത് തൊഴിൽ തേടി വരുന്നവർ, ചെറിയ ജോലി ചെയ്തു ജീവിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠര്മഠത്തിൽ, ജില്ലാ കലക്ടർ ഹരിത വി കുമാർ, എ ഡി എം റെജി പി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ നന്ദിയും പറയും.
റിപ്പോര്‍ട്ട്
ന

