കോതമംഗലം: ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച കൊലപ്പെടുത്തി. കോട്ടപ്പടി, ചെരങ്ങനാല് മനക്കക്കുടി സാജു(60) ആണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരിച്ചത്. 2022 ഏപ്രില്‍ 26 ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കത്തിപോലുളള കമ്പി കൊണ്ട് തലയ്ക്കും കണ്ണിനുമേറ്റ ആഴത്തിലുളള ഗുരുതരമായ മുറിവുകളാണ് മരണത്തിനിടയാക്കിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സാജുവിനെയാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടപ്പടി പോലീസെത്തി സാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാര്‍ക്കപ്പണിക്കാരനായ സാജു മദ്യപിച്ച നിരന്തരം ഏലിയാമ്മയെ ഉപദ്രവിക്കുമായിരുന്നു. എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ഏലിയാമ്മയെ സാജു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. സംഭവത്തെ തുടര്‍ന്ന് ഏലിയാമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

