റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ്. 714.53 പോയിന്റ് കുറഞ്ഞ സെന്‍സെക്സ് വെള്ളിയാഴ്ച €സ് ചെയ്തത് 57,197.15 പോയിന്റില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.27 ശതമാനം (220.65 പോയിന്റ്) ഇടിവു രേഖപ്പെടുത്തി 17,171.95 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. നിരക്കുവര്‍ധന പ്രതീക്ഷിക്കാമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പില്‍ നിക്ഷേപകര്‍ കരുതലെടുത്തതോടെ ആഗോളവിപണികള്‍ ആശങ്കയിലായി.ഇതോടെ കൂടുതല്‍ വാങ്ങിക്കൂട്ടലുകള്‍ക്കു മുതിരാതെ ഓഹരികള്‍ വിറ്റഴിച്ച് സുരക്ഷിതരാകാനുള്ള നീക്കം ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചു. ഇതോടെ തുടര്‍ച്ചയായ രണ്ടു വ്യാപാരദിനങ്ങളിലെ സെന്‍സെക്സ്, നിഫ്റ്റി കുതിപ്പിന് ആഴ്ചാവസാനം അവസാനം കാണുകയായിരുന്നു. വെള്ളിയാഴ്ച വ്യാപാരത്തുടക്കവും ഒടുക്കവും അപകടരേഖയിലായിരുന്നു. മധ്യദിന വ്യാപാരത്തില്‍ ആദ്യമണിക്കൂറുകളിലെ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമം പ്രകടമായി. പക്ഷേ, അവസാന സെഷനില്‍ കടുത്ത വില്‍പ്പന സമ്മര്‍ദത്തിലായ വിപണി കൈവരിച്ച നേട്ടമെല്ലാം കളഞ്ഞുകുളിച്ചു.

ലോഹ, ബാങ്കിങ്, ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് ഇന്നലത്തെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 1,882 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ 1,447 എണ്ണം വന്‍വീഴ്ചയില്‍നിന്നു വിപണിക്കു താങ്ങായി. 115 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.നിഫ്റ്റിയില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ. സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍ എന്നിവ നഷ്ടക്കണക്കില്‍ മുന്നിലെത്തി. അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐ.ടി.സി, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടം കൈവരിച്ചു.ബി.എസ്.ഇ. സൂചികയില്‍ എസ്.ബി.ഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡോ. റെഡ്ഡീസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയുടെ വില താഴേക്കു പതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *